/kalakaumudi/media/media_files/2026/01/15/223-2026-01-15-09-21-52.jpg)
തിരുവനന്തപുരം: കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച 17കാരിയുടെ അവയവം ദാനം ചെയ്യും. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അയോന മോണ്‍സണിന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്. വിമാന മാര്‍ഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. വിമാനത്താവളത്തില്‍ നിന്ന് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുക. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. അയോന മോണ്‍സണ്‍ പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
