കണ്ണൂര്‍ പഴയങ്ങാടിയില്‍ തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി നിസാലാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
അപകടാവസ്ഥയിലായിരുന്ന തെങ്ങ് ജെ.സി.ബി. ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെ മറ്റൊരു ഭാഗത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ദിശതെറ്റി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലേക്ക് എത്തിക്കുംമുന്‍പേ മരിച്ചു.