മൈസൂരു: മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു.മൈസൂരുവിലുള്ള ചാമരാജൻ നഗറിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുകയായിരുന്ന എട്ടുവയസ്സുകാരി തേജസ്വിനിയാണ് മരിച്ചത്.തേജസ്വിനിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കളും ബന്ധുക്കളും വ്യക്തമാക്കിയിരുന്നു.കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഉള്ളതായി ഇവർക്ക് അറിവില്ല.തിങ്കളാഴ്ച ഉച്ചയ്ക്ക് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിൽ നിൽക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.പിന്നീട് പരിശോധിച്ച ഡോക്ടർമാർ കുട്ടിക്ക് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെയുള്ളവർ സ്കൂളിലെത്തി വിശദമായ അന്വേഷണം നടത്തി.ഇത് സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മൈസൂരുവിൽ മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു
മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു . മൈസൂരുവിലുള്ള ചാമരാജൻ നഗറിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുകയായിരുന്ന എട്ടുവയസ്സുകാരി തേജസ്വിനിയാണ് മരിച്ചത്.
New Update