കണ്ണൂരിൽ മതിൽ ഇടിഞ്ഞുവീണു, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിദ്യാർഥികൾ നടന്നുപോകുമ്പോൾ കൂറ്റൻ മതിൽ തകർന്നുവീഴുകയായിരുന്നു. മതിൽ തകർന്നു വീഴുന്നത് കണ്ട് വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. ഒരു നിമിഷം വൈകിയതു കാരണമാണ് മൂന്ന് ജീവനുകൾ രക്ഷപ്പെട്ടത്.

author-image
Anagha Rajeev
New Update
wall collapssed
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂർ: ഒരു നിമിഷത്തിന്റെ ഭാഗ്യം എന്നത് അക്ഷരാർഥത്തിൽ ശരിയായിരിക്കുകയാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ. ഒരു നിമിഷം വൈകിയത് കൊണ്ട് മൂന്ന് വിദ്യാർത്ഥികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വിദ്യാർഥികൾ നടന്നുപോകുമ്പോൾ കൂറ്റൻ മതിൽ തകർന്നുവീഴുകയായിരുന്നു. മതിൽ തകർന്നു വീഴുന്നത് കണ്ട് വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. ഒരു നിമിഷം വൈകിയതു കാരണമാണ് മൂന്ന് ജീവനുകൾ രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ എട്ടേകാലിനാണ് സംഭവം. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റൻ ചുറ്റുമതിലാണ് തകർന്നു വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകൾ റോഡിൽ വീണ ചെങ്കല്ലും കോൺക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കി.

wall collapsed kannur