/kalakaumudi/media/media_files/vRbFsA1eD2WXtAXl1gIv.jpeg)
സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിയും മൂന്ന് വയസുകാരനും മരിച്ചു. മമ്പാട് നടുവക്കാട് ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകന്‍ ധ്യാന്‍ ദേവ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഇറക്കത്തിലേക്ക് വീണ് അപകടമുണ്ടാവുകയുമായിരുന്നു. പരിക്കേറ്റ ഷിനോജും കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
