/kalakaumudi/media/media_files/2025/07/09/nipha-virus-2025-07-09-16-00-24.png)
മലപ്പുറം : മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുളള യുവതി മരിച്ചു.മലപ്പുറത്ത് മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം മറ്റൊരു അസുഖത്തിന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്.ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു.ഇന്ന് ഉച്ചയോടെയാണ് യുവതി മരിച്ചത്.മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഇത് ആരോഗ്യവകുപ്പ് തടഞ്ഞു.പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.