നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

അടൂരില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന യൂണിയന്‍ ബസിലാണ് ബൈക്ക് ഇടിച്ചത്. ബസ്, സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ കൈപ്പട്ടൂര്‍ വി എച്ച് എസ് എസിന് സമീപത്തുള്ള ഇറക്കത്തില്‍ നിന്ന് അതിവേഗം വന്ന പള്‍സര്‍ ബൈക്ക് ബസില്‍ ഇടിച്ചു കയറുകയായിരുന്നു

author-image
Prana
New Update
death new
Listen to this article
0.75x1x1.5x
00:00/ 00:00

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൈപ്പട്ടൂര്‍ ചാക്കശേരില്‍ വീട്ടില്‍ എന്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ സി ബി അഖില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.20 ന് കൈപ്പട്ടൂര്‍ കുരിശുകവലയ്ക്ക് സമീപത്തായിരുന്നു അപകടം.അടൂരില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന യൂണിയന്‍ ബസിലാണ് ബൈക്ക് ഇടിച്ചത്. ബസ്, സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ കൈപ്പട്ടൂര്‍ വി എച്ച് എസ് എസിന് സമീപത്തുള്ള ഇറക്കത്തില്‍ നിന്ന് അതിവേഗം വന്ന പള്‍സര്‍ ബൈക്ക് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് തലയിടിച്ചു വീണ യുവാവ് തത്ക്ഷണം മരണപ്പെടുകയായിരുന്നു. ഇതു വഴി വന്ന ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചു. മൃതദേഹം പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതല്‍ അഖില്‍ ബൈക്കില്‍ കറങ്ങുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.