സ്‌കൂട്ടര്‍ സ്‌കൂള്‍ ബസിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.വായ്പൂര് ശാസ്താംകോയിക്കല്‍ പുത്തന്‍പറമ്പില്‍ നന്ദന്റെ (മുത്ത് )മകന്‍ രഞ്ജു നന്ദന്‍(28)ആണ് മരിച്ചത്. രാവിലെ ഒമ്പതോടെ മല്ലപ്പള്ളി – ചെറുകോല്‍പ്പുഴ റോഡില്‍ മഠത്തുംചാല്‍ ഖാദി യൂണിറ്റിനു സമീപമുള്ള വളവിലായിരുന്നു അപകടം. പത്തനംതിട്ടയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ രഞ്ജു ജോലിക്കു പോകുന്നതിനായി സ്‌കൂട്ടറില്‍ വരുമ്പോഴാണ് എതിര്‍ദിശയില്‍ വന്ന സ്‌കൂള്‍ ബസില്‍ ഇടിച്ചത്.
റോഡില്‍ പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയില്‍ നിന്നുള്ള ചെളിയില്‍ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജുവിനെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാതാവ്: അനിത. സഹോദരങ്ങള്‍: രഞ്ജിത് നന്ദനന്‍, രോഹിത് നന്ദനന്‍
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
