മയക്കുമരുന്നുപൊതി വിഴുങ്ങിയ യുവാവ് മരിച്ചു

എം ഡി എം എ ആണെന്ന് പ്രതി വെളിപ്പെടുത്തിയതോടെയാണ് പോലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു

author-image
Prana
New Update
Drug

കോഴിക്കോട്: പോലീസിനെ കണ്ട് മയക്കുമരുന്നുപൊതി വിഴുങ്ങിയ യുവാവ് മരിച്ചു. എം ഡി എം എ പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്. വയറ്റിലായത് എം ഡി എം എ ആണെന്ന് പ്രതി വെളിപ്പെടുത്തിയതോടെയാണ് പോലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തിരുന്നു.

drugs