തൃക്കാക്കര : കാക്കനാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു,വൈക്കം സ്വദേശി ഐങ്ങര വീട്ടിൽ വിഘ്നേഷ് കൃഷ്ണ (23 ) നാണ് മരിച്ചത്.ബൈക്ക് ഓടിച്ച തൃശ്ശൂർ സ്വദേശി കൃഷ്ണ കിരൺ(30) ഗുരുതര പരിക്കോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വെളിപ്പിന് ഒരുമണിയോടെയായിരുന്നു അപകടം നടന്നത്.കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിൽ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞായിരുന്നു അപകടം.
വേഗത്തിൽ വന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി റോഡരികിലെ മൂടാതെ കിടന്ന കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്കിന് പിന്നിലുരുന്ന യാത്ര ചെയ്ത വിഘ്നേഷ് കാനയിലേക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തുന്നിന്നതിനിടെ മരിച്ചു. എൻ.ജി.ഒ കോട്ടേഴ്സ് റൗണ്ടിൽ മൂടാതെ കിടക്കുന്ന കാനയിൽ യാത്രക്കാർ വീണു
അപകടം ഉണ്ടാവുന്നത് പതിവാവുകയാണ്.കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരദിവസം ഇവിടെ കാനയിൽ വീണ ടിവി സെൻറർ താ ണാപാടം സ്വദേശി ചാലക്കര ബാബു ഗുരുതര പരിക്കുപറ്റി ഇപ്പോഴും ചികിത്സയിലാണ്. കാന സ്ലാവിട്ട് മൂടണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം ചെവിക്കൊള്ളാത്ത അധികൃതർക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.