തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു യുവാവിന് ദാരുണാന്ത്യം

ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്‌കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.

author-image
Devina
New Update
death

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയാഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടിത്തെറിച്ചു യുവാവിന് ദാരുണാന്ത്യം .

മലപ്പുറം പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.

ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്‌കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.

ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡ് പെരിയമ്പലത്തെ ഇലക്ഷൻ വിജയാഹ്ലാദത്തിനിടെയാണ് അപകടം.

 സ്‌കൂട്ടറിന് മുന്നിൽ വെച്ച പടക്കം മറ്റാളുകൾക്ക് വിതരണം ചെയ്ത് പോവുകയായിരുന്നു ഇർഷാദ്.

അതിനിടയിൽ സമീപത്ത് പടക്കം പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

 പടക്കം ഒന്നാകെ പൊട്ടിയാണ് മരണം.പൊട്ടിത്തെറിയിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.