കാക്കനാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കാക്കനാട് പൊയ്യച്ചിറ കുളത്തിൽ മദ്യപിച്ച് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കാക്കനാട് ഇടച്ചിറ പാട്ടു പറമ്പിൽ വീട്ടിൽ  ജോർജ് ദീപക് (34) ആണ് മരിച്ചത്.

author-image
Shyam
New Update
ob

തൃക്കാക്കര: കാക്കനാട് പൊയ്യച്ചിറ കുളത്തിൽ മദ്യപിച്ച് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കാക്കനാട് ഇടച്ചിറ പാട്ടു പറമ്പിൽ വീട്ടിൽ  ജോർജ് ദീപക് (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ന് ജോർജ് ദീപക് കാക്കനാട് നടത്തുന്ന ഹോസ്റ്റലിലെ താമസക്കാരായ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയത്.മൂന്നു പേരും കുളത്തിനരികിൽ ഇരുന്നു മദ്യപിച്ച ശേഷം കുളത്തിൽ ഇറങ്ങി.ജോർജ് ദീപകിന് നീന്തൽ അറിയില്ലായിരുന്നു.മുങ്ങി താഴ്ന്ന ജോർജ് ദീപകിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. രാത്രി ഒരു മണി വരെ പോലീസും ഫയർഫോഴ്സും നാട്ടുകാരും കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. തുടർന്ന് വിവരം അറിഞ്ഞ് ജോർജിൻ്റെ ബന്ധുക്കൾ കുളത്തിൽ എത്തി നടത്തിയ തിരച്ചിലിലാണ് വെളുപ്പിന് 4 ന് ആണ് കുളകടവിന് സമീപത്തുനിന്നും   മൃതദ്ദേഹം കിട്ടിയത്. മൃതദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

kakkanad news kakkanad accidental death