കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു

കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുണ്‍ നല്‍കാനുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

author-image
Prana
New Update
attempt to murder case111
Listen to this article
0.75x1x1.5x
00:00/ 00:00

തൃശൂര്‍ കയ്പമംഗലത്ത് 40കാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ പ്രതികള്‍ അരുണിനെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്ത് കൊണ്ടുപോയി ബന്ദിയാക്കി മര്‍ദിച്ച് കൊലപ്പെടുത്തി.അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ആംബുലന്‍സ് വിളിച്ച് വരുത്തുകയും അരുണിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിടുകയും ചെയ്തു. തുടര്‍ന്ന്
ആംബുലന്‍സിനെ പിന്‍തുടരാമെന്ന് പറഞ്ഞ് പ്രതികള്‍ മുങ്ങുകയും ചെയ്‌തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുണ്‍ നല്‍കാനുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

youth beaten to death