പത്തനംതിട്ടയിൽ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട റാന്നിയിൽ ക്രൂരമായ കൊലപാതകം. കാറിടിച്ച് യുവാവ് മരിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

author-image
Rajesh T L
New Update
jk

പത്തനംതിട്ട:  പത്തനംതിട്ട റാന്നിയിൽ ക്രൂരമായ കൊലപാതകം.കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പത്തനംതിട്ട റാന്നി മന്ദമരുതിയിൽ  ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.ചെത്തോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.

ബിവറേജസ് മദ്യവിൽപനശാലയ്ക്ക് മുന്നിലുണ്ടായ വഴക്കും തുടർന്നുണ്ടായ വിദ്വേഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പ്രതികളുണ്ടെന്നാണ് റാന്നി പോലീസിന്റെ നിഗമനം. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികൾ.യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ കാർ ഉപേക്ഷിച്ച് യുവാക്കൾ ഒളിവിലാണ്. 

pathanamthitta