കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു

നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം.

author-image
Devina
New Update
deathhhhh

കണ്ണൂർ :കണ്ണൂർ വെള്ളോറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി .

എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.

 ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.