ചിറയിൻകീഴ് :തിരുവനതപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു.ആനത്തലവട്ടം ജങ്ഷനിലാണ് സംഭവം.കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശാണ് (26)കൊല്ലപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിരവധികേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയനാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു.കൃത്യം നടത്തിയ ശേഷം ജയൻ ഓടി രക്ഷപ്പെട്ടു.ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.വെൽഡിങ് പണിക്കു പോകുന്നയാളാണ് വിഷ്ണുപ്രകാശ്.അടുത്ത കാലത്താണ് വിഷ്ണു ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് വിഷ്ണു പ്രകാശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവ് നടുറോഡിൽ കുത്തേറ്റു മരിച്ചു
തിരുവനതപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു.ആനത്തലവട്ടം ജങ്ഷനിലാണ് സംഭവം.കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശാണ് (26)കൊല്ലപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
New Update