കൊച്ചിയിൽ നിരന്തരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

കഴിഞ്ഞ ജനുവരിയിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

author-image
Shyam
New Update
SSS
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മുണ്ടങ്ങാമറ്റം മാത്തോലി വീട്ടിൽ അരുൺ ബാബു (32) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആവർത്തിച്ചുള്ള കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജനുവരിയിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം കാപ്പ ചുമത്തി രണ്ട് പേരെ നാട് കടത്തിയിരുന്നു.

ernakulamnews