/kalakaumudi/media/media_files/2025/06/28/whatsap-2025-06-28-19-47-09.jpeg)
കൊച്ചി : കരിമുഗൾ പീച്ചിങ്ങച്ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തുതിയൂർ മുക്കടയിൽ പരേതനായ സൈ ജുവിന്റെ മകൻ ജോയൽ (20) ആണ് മരിച്ചത്. ശനിയാഴച്ച വൈകീട്ട് 4.30 ഓടെ യാണ് സഭവം. നീന്തുന്നതിനിടയിലാണ് മുങ്ങി പോയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ഹാരിസ്, ഡോണൽ എന്നിവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ അഗ്നി രക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ പട്ടിമറ്റം നിലയത്തിലെ ഫയർ ആൻറ് റെസ്ക്യു ഓഫീസർ പി.വി.വി ജീഷ് മുങ്ങിയെടുത്ത് ഗാന്ധിനഗർ സ്കൂബ ഡൈവേഴ്സ് സേനാംഗങ്ങളായ ശരത്, കെവിൻ ആന്റണി, മിഥുൻ എന്നിവർ ചേർന്ന് സി.പി.ആർ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ: ജിലു .സഹോദരൻ: ജുവാൻ