New Update
തിരൂർ : മലപ്പുറം തിരൂരങ്ങാടിയിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി കമറുന്നിസ (47) ആണ് മരിച്ചത്.അപകടത്തിൽ യുവതിയുടെ മകനും സഹോദരിക്കും പരിക്കേറ്റു.കമറുന്നിസയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.ശനിയാഴ്ച രാവിലെ പത്ത് മണിയോടെ പനമ്പുഴ പാലത്തിലാണ് അപകടം നടന്നത്.