ദുബായില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തെ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്.

author-image
Prana
New Update
arrested

ദുബായില്‍ വീട്ടുജോലിക്കെത്തിയ ശേഷം പ്രവാസി മലയാളിയുടെ എട്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ മലയാളി യുവതി അറസ്റ്റില്‍. ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തെ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പുതുവല്‍ വീട്ടില്‍ ജ്യോതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നിന്നുള്ള പ്രവാസികളുടെ വീട്ടില്‍ 2021 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഈ കാലത്ത് എട്ട് വയസുകാരിയെ ജ്യോതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണു പരാതി. പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

woman molestation Arrest