തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു

രാമചന്ദ്രനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാടുനിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആറു വയസ്സുള്ള ബബിതയെന്ന പെണ്‍കടുവയാണ് ആക്രമിച്ചത്. നെറ്റിയിലാണ് പരിക്ക്

author-image
Biju
New Update
KADUIVA

തിരുവനന്തപുരം: മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൂപ്പര്‍വൈസര്‍ രാമചന്ദ്രനാണ് പരുക്കേറ്റത്. രാമചന്ദ്രനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാടുനിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആറു വയസ്സുള്ള ബബിതയെന്ന പെണ്‍കടുവയാണ് ആക്രമിച്ചത്. നെറ്റിയിലാണ് പരിക്ക്.

ബക്കറ്റിലെ വെള്ളം മാറ്റുന്നതിനിടെ കൂടിനകത്തുകൂടി കൈ കൊണ്ട് അടിക്കുകയായിരുന്നു എന്ന് മൃഗശാല സൂപ്രണ്ട് മഞ്ജുദേവി പറഞ്ഞു. അപ്രതീക്ഷിത ആക്രമണമായിരുന്നു. കടുവ ഓടി വരുമെന്ന് ജീവനക്കാരന്‍ പ്രതീക്ഷിച്ചില്ല. നെറ്റിക്കാണ് പരുക്ക്. സാരമുള്ള പരുക്കല്ലെന്നും സൂപ്രണ്ട് പറഞ്ഞു.

trivandrum zoo