/kalakaumudi/media/media_files/2026/03/01/rahim-2026-03-01-12-48-02.jpg)
തിരുവനന്തപുരം: നിലവിലെ സിപഎം ജില്ലാ സെക്രട്ടറി വി ജോയിയെ വീണ്ടും വര്‍ക്കലയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ എ.എ. റഹീം എം.പിക്ക് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഎം.
നിലവില്‍ വര്‍ക്കല എംഎല്‍എയാണ് ജോയി. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ വര്‍ക്കല മണ്ഡലത്തിലെ വിജയ സാധ്യതയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശങ്ക ഉയര്‍ന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് വിജയത്തിനു മാത്രം മുന്‍ഗണന നല്‍കാനാണ് സി.പി.എം. തീരുമാനം.ഈ സാഹചര്യത്തിലാണ് ജോയിയെ വീണ്ടും കളത്തിലിറക്കുന്നത്.
നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം. രാജ്യസഭാംഗമായും പ്രവര്‍ത്തിക്കുന്നു. വിഭാഗീയത ഇപ്പോഴും ചെറിയ രീതിയില്‍ അലട്ടുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗത്തിനും സ്വീകാര്യനാണ് റഹീം എന്നതിനാലാണ് പുതിയ നിയോഗം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
