ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ല

രജിസ്‌ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

author-image
Prana
New Update
kerala govt.
Listen to this article
0.75x1x1.5x
00:00/ 00:00

രജിസ്‌ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്‌ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്റെ ഭൂമി പോർട്ടൽ പരിചയപ്പെടുത്തൽ, ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്‌നങ്ങൾ കേൾക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസ്സാണ് വകുപ്പെന്നും രജിസ്‌ട്രേഷൻ വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് വകുപ്പിൽ നടപ്പാക്കുന്ന ആധുനികവത്കരണ നടപടികൾ വിശദീകരിച്ചു

job