‘ആവേശം’ മോഡൽ ബെർത് ഡേ പാർട്ടി പൊളിച്ച് പൊലീസ്

തീക്കാറ്റ് സാജൻ സിനിമ സ്റ്റൈലിൽ തേക്കിൻകാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇവിടേക്ക് വരാതെ ഇയാൾ  രക്ഷപ്പെട്ടു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ ​ഗുണ്ടാ നേതാവിൻ്റെ ‘ആവേശം’ മോഡൽ പിറന്നാൾ ആഘോഷം പൊലീസിൻറെ ഇടപെടലിൽ പൊളിഞ്ഞു. ‘തീക്കാറ്റ്’ സാജൻ എന്ന ഗുണ്ടത്തലവന്റെ പിറന്നാളാഘോഷത്തിനാണ് പ്രായപൂർത്തിയാകാത്തവരടക്കം 32 പേർ ഒത്തുകൂടിയത്.

ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു. സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി പാർട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി.

തീക്കാറ്റ് സാജൻ സിനിമ സ്റ്റൈലിൽ തേക്കിൻകാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇവിടേക്ക് വരാതെ ഇയാൾ  രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേർന്നതിന്റെ പേരിൽ ശേഷിച്ച 15 പേരുടെ പേരിൽ കേസെടുത്തു.

Aavesham Movie Birthday Celebration