അബ്ദുല്‍സലാം വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ

കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്.

author-image
Prana
New Update
court

അബ്ദുല്‍ സലാം വധക്കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.2017 ഏപ്രില്‍ 30ന് വൈകുന്നേരം പൊട്ടോരിമൂലയിലെ അബ്ദുല്‍ സലാമിനെ മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വെച്ച് പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമര്‍ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട അബ്ദുല്‍ സലാമും കൊലപാതക കേസ് പ്രതിയായിരുന്നു.പ്രതികള്‍ അബ്ദുല്‍ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

 

court Murder Case kasaragod life imprisonment