/kalakaumudi/media/media_files/CNKZtCyDVegH1W043t1o.jpg)
കാക്കനാട് സംരക്ഷണ ഭിത്തി നിർമ്മാണത്തിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരിക്ക്.
കാക്കനാട് : കാക്കനാട് സംരക്ഷണ ഭിത്തി നിർമ്മാണത്തിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരിക്ക്. മട്ടാഞ്ചേരി സ്വദേശി സിയാദാണ് മണ്ണിനടിയിൽപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12: 30 നായിരുന്നു സംഭവം.
കാക്കനാട് പൊലീസ് സ്റ്റേഷന് സമീപം പാട്ടുപുര നഗറിലാണ് അപകടം നടന്നത്. സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ സിയാദിൻ്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കഴുത്ത് വരെ മണ്ണിനടയിയിൽപ്പെട്ട തൊഴിലാളിയേ ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തൊഴിലാളിയെ പുറത്തിറക്കാൻ ആയത്. ഇരുകാലുകൾക്കും പരിക്കേറ്റ തൊഴിലാളിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.