കോഴിക്കോട് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പരിക്കേറ്റ പതിനാല് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് സാരമുളളതല്ല.

author-image
Sneha SB
New Update
KKD BUS ACCIDENT


കോഴിക്കോട് : ഓമശ്ശേരിയില്‍ തറോല്‍ വളവില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റ പതിനാല് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് സാരമുളളതല്ല.അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം തകര്‍ന്നു.അപകടത്തെത്തുടര്‍ന്ന് ഓമശ്ശേരി - തിരുവമ്പാടി മേഘലയില്‍ ഒരുപാട് നേരം ഗതാഗതം തടസ്സപ്പെട്ടു.ലോറിയും ബസും സംഭവസ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃരാരംഭിച്ചത്.

accident kozhikkode