/kalakaumudi/media/media_files/2025/07/16/bjus-accident-knr-2025-07-16-14-55-30.jpg)
കണ്ണൂര്‍ : കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപമായാണ് അപകടം ഉണ്ടായത്. പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും മാട്ടൂലില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടന്‍ തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തില്‍ നിന്നിരുന്ന ഹോം ഗാര്‍ഡിനെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ട ഒരു ബസ്. ഈ ബസ് അന്നേ ദിവസം തന്നെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ റീല്‍ ആയി പങ്കുവെച്ചിരുന്നു. അന്ന് പിഴ ഈടാക്കി ബസ് വിട്ടയച്ചിരുന്നു.വിട്ടയച്ച്് മണിക്കൂറുകള്‍ക്കുള്ളിലാണ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടിരിക്കുന്നത്.