/kalakaumudi/media/media_files/2026/02/23/valiyanga-2026-02-23-13-35-02.jpg)
കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. കെട്ടിടം തകർന്നുവീണതിനെ തുടർന്ന് അടിയിൽ കുടുങ്ങിക്കിടന്ന അഞ്ചുപേരെ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരാണ് മരിച്ചത്.
പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.കാലപഴക്കം വന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. ഇത് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ നീണ്ടകാലമായി ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഗോഡൗൺ ആണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ വരുന്ന സാധന സാമഗ്രികൾ മാറ്റുന്നതിനായി നിന്ന തൊഴിലാളികളുടെ മുകളിലേക്കാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.
പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഇതിന് 70 വർഷത്തിലേറെ കാലപഴക്കം ഉണ്ടെന്നും നാട്ടുകാർ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
