/kalakaumudi/media/media_files/2026/01/16/accident-kerala-2026-01-16-16-11-56.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയുന്നത് ശുഭസൂചകമാണെങ്കിലും അപകടങ്ങളുടെയും പരിക്കേറ്റ് കിടപ്പിലാവുന്നവരുടെയും എണ്ണം കൂടുന്നു.
വാഹനങ്ങളുടെ എണ്ണത്തിലെ വർധന അപകടം കൂടാൻ കാരണമാണെങ്കിലും ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണം കൂടാൻ പ്രധാനകാരണം അമിതവേഗമാണെന്നാണ് വിലയിരുത്തൽ. 2025 ൽ 39,902 പേരാണ് അപകടങ്ങളെത്തുടർന്ന് കിടപ്പിലായത്.
20234 ൽ ഇത് 38,117 ആയിരുന്നു. 2024 ൽ 48,834 അപകടങ്ങളിലായി 3880 പേർ മരിച്ചു. 2025 ൽ 49,801 അപകടങ്ങളുണ്ടായെങ്കിലും മരണം 3725 ആയി കുറയ്ക്കാൻ കഴിഞ്ഞു.
കഴിഞ്ഞ 3 വർഷത്തെ അപകടങ്ങളുടെ എണ്ണത്തിൽ 2025 ഏറ്റവും ഉയർന്ന നിലയിലാണ് .2022 ൽ 43,910 അപകടങ്ങളിൽ 4317 പേരും 2023 ൽ 48,144 അപകടങ്ങളിൽ 4010 പേരുമാണ് മരിച്ചത്.
തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലാണ് അപകടവും മരണവും കൂടിയത്. നഗരങ്ങളിൽ ഗതാഗതകുരുക്ക് മറികടക്കാൻ ചെറിയ വഴികൾ തേടി അപകടത്തിലാവുന്നവരുടെ എണ്ണത്തിലാണ് വർധന ഉണ്ടായത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
