പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍ നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം.

author-image
Vishnupriya
New Update
dc

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍, റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം.

എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍ നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

excise officer accident