ധര്‍മപുരിയില്‍ അപകടം; മലയാളികള്‍ മരിച്ചു

ബെംഗളൂരുവില്‍ നിന്നും ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.അമിത വേഗതയിലെത്തിയ കാര്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു.നംഷിദ് ബെംഗളൂരുവിലെ ആചാര്യ നഴ്സിങ് കോളജിലെ വിദ്യാര്‍ഥിയാണ്.

author-image
Prana
New Update
11

തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് നംഷിദ് ,പെരിന്തല്‍മണ്ണ രാമപുരം സ്വദേശി മുഹമ്മദ് ബിന്‍ഷാദ് എന്നിവരാണ് മരിച്ചത്.ബെംഗളൂരുവില്‍ നിന്നും ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.അമിത വേഗതയിലെത്തിയ കാര്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു.നംഷിദ് ബെംഗളൂരുവിലെ ആചാര്യ നഴ്സിങ് കോളജിലെ വിദ്യാര്‍ഥിയാണ്. ഇതേ കോളജില്‍ ജോലി ചെയ്തിരുന്ന നഴ്സാണ് ബിന്‍ഷാദ്.