
മാനന്തവാടി: മാനന്തവാടിക്കടുത്ത കുഴിനിലത്തു വെച്ചു ഗുഡ്സും ട്രാവലറും കൂട്ടിയിടിച്ച് ഗുഡ്സ് ഡൈവർ മരിച്ചു. തലപ്പുഴയിലെ മീൻ വിൽപനക്കാരൻ കുന്നതൊടിയിൽ കെ അൻവർ(35) ആണ് മരിച്ചത്. മാനന്തവാടി മീൻ മാർക്കറ്റിൽ നിന്നും തലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സും തലശ്ശേരി ഭാഗത്തും നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന വിവറേജ് ജീവനക്കാർ സഞ്ചരിച്ച ട്രാവലുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുഡ്സിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻവറനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും എട്ടരയോടെ മരിച്ചു. ഗുഡ്സിനുള്ളിൽ കുടുങ്ങിയ അൻവറിനെ പൊളിച്ചാണ് പുറത്തടുത്തത് ഇന്ന് പുലർച്ചെയാണ് അപകടം.