കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു വീടിന്റെ മതിൽ തകർന്ന് അപകടം

കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

author-image
Rajesh T L
New Update
qpvt

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല റൂട്ടിൽ ഇലന്തൂരിൽ ബ്ലോക്ക് പടിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം. കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ksrtc Malayalam News bus accident KSRTC bus accident