/kalakaumudi/media/media_files/2026/03/02/img_2975-2026-03-02-14-16-05.webp)
കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊച്ചുതോവാള സ്വദേശികളായ യുവാക്കളാണ് മരിച്ചത്. സൂരജ് സിബി (21) ഡോൺ തോമസ് (20)എന്നിവരാണ് മരിച്ച യുവാക്കൾ. ശനിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.
മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ യാത്രികർ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കട്ടപ്പന പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
