പടിക്കല്‍ ദേശീയ പാതയില്‍ അപകടം ; രണ്ട് മരണം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.

author-image
Sneha SB
New Update
MLP ACCIDENT

മലപ്പുറം : പടിക്കല്‍ ദേശീയ പാതയില്‍ കല്ലുമായി പോകുന്ന ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അല്‍പ്പസമയം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഇടിയുടെ ആഘാതത്തില്‍ മിനിലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

accident accidental death