മകനെ യാത്രയാക്കി മടങ്ങവേ അപകടം; അമ്മയും സഹോദരനും മരിച്ചു

പുനലൂര്‍-പത്തനംതിട്ട റോഡില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി (50), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.

author-image
Prana
New Update
accident punalur
Listen to this article
0.75x1x1.5x
00:00/ 00:00

പുനലൂര്‍-പത്തനംതിട്ട റോഡില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി (50), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.
വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, ബന്ധു സിബിന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവേ കൂടല്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
ശനിയാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരന്‍ വിപിന്‍, ബന്ധു സിബിന്‍ എന്നിവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയില്‍ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

death mother son car accident