അബദ്ധത്തിൽ എലിവിഷം പുരട്ടിയ തേങ്ങാകഷ്ണം കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. 

author-image
Vishnupriya
New Update
ar

ആലപ്പുഴ: തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനി വിഷം ചേർത്ത്പുരട്ടി വച്ച തേങ്ങകഷ്ണം കഴിച്ചതിനെ തുടർന്ന് മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. 

കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി തേങ്ങകഷ്ണം എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

accidental death alappuzha rat poison