/kalakaumudi/media/media_files/2025/07/05/whatsapp-imag-2025-07-05-08-56-46.jpeg)
തൃക്കാക്കര: കൊച്ചിയിലെ റേഞ്ച്റോവർ അപകടമുണ്ടായത് സംബന്ധിച്ച് എൻഫോഴ്സ് മെന്റ് ആർടിഒ കെ മനോജ് മോട്ടോർ വാഹന വകുപ്പ് ട്രാൻസ്‌പോർട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.റേഞ്ച്റോവർ അപകടമുണ്ടായത് ഡ്രൈവറുടെ പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു,. അപകടത്തിനിടയാക്കിയ കാർ ഇറക്കിയ അൻഷാദിന് ആഢംബര കാർ ഓടിക്കുന്നതിൽ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കാർ ഇറക്കുന്ന സമയം വെളിച്ച കുറവുണ്ടായിരുന്നതും അപകടത്തിന് കാരണമായി. ആധുനിക സാങ്കേതിക സംവിധാനമുള്ള കാറുകൾ ഓടിച്ച് പരിചയമുള്ളവരെ മാത്രമെ ട്രൈലറിൽ നിന്നും കാറുകൾ ഇറക്കാൻ നിയോഗിക്കാൻ പാടുള്ളൂ. ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ഡീലർമാരുടെ ഉത്തരവാദിത്തമാണ്. സർവീസ് റോഡിൽ നിർത്തി ട്രൈലറിൽ നിന്നും കാറുകൾ ഇറക്കുന്നത് ഒഴിവാക്കണം. ട്രൈലറുകൾ യാർഡുകളിൽ കയറ്റി വേണം കാറുകൾ ഇറക്കേണ്ടതെന്നും എം.വി ഐ എൻ. വിനോദ് കുമാർ തയ്യാറാക്കിയറിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് കമീഷണർ നൽകുന്ന നിർദേശാനുസരണം ഷോറുമുകളിൽ കാറുകൾ എത്തിക്കുന്ന നടപടി ക്രമങ്ങളുടെ പരിശോധന ശക്തമാക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.കഴിഞ്ഞ 22 ന് രാത്രി 11.30 ന് നടന്ന അപകടത്തിൽ മരിച്ച ഷോറൂം ജീവനക്കാരൻ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ മരിച്ചതിന് പിന്നാലെയാണ് ട്രാൻസ്‌പോർട് കമ്മീഷണർ റിപ്പോർട്ട് തേടിയത്