
പ്രതീകാത്മക ചിത്രം
തൊണ്ടർനാട് : ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നയാൾ അഞ്ചു വർഷങ്ങൾക്കു ശേഷം പിടിയിലായി. മക്കിയാട് പന്ത്രണ്ടാം മൈൽ പാക്ക് വീട്ടിൽ സി. ഉസ്മാനെ(49)യാണ് മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് തൊണ്ടർനാട് പോലീസ് പിടികൂടിയത്. വിദേശത്തു നിന്ന് തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാൾ അയൽവാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ കേസിൽ ജാമ്യമെടുത്ത ശേഷം ഇയാൾ കോടതി നടപടികൾക്ക് ഹാജരാകാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു.