എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം; പ്രതി അറസ്റ്റില്‍

നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെ അനുകൂലിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍ അറസ്റ്റില്‍

author-image
Shyam
New Update
POLICE

കോച്ചി: നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെ അനുകൂലിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍ അറസ്റ്റില്‍.
അയ്യങ്കുന്ന് ചരളിലെ സ്വദേശി ജില്‍സ് ഉണ്ണി മാക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ അയാള്‍ മാപ്പപേക്ഷിച്ചിരുന്നു. ശേഷം വീണ്ടും ഫെയ്‌സ്ബുക്കില്‍ അസഭ്യം നടത്തിയതോടെയാണ് ഇരിട്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

kochi m swaraj