/kalakaumudi/media/media_files/2025/01/22/oFIlZSvhoWRA0UmW5XBe.jpg)
ആലപ്പുഴ: ചെങ്ങന്നൂര്‍ കാരയ്ക്കാട് പാറയ്ക്കലില്‍ ഇരുപതുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങല്‍ പിടികൂടി. ഒരാള്‍ പൊലീസ് പിടിയിലായി. മെഴുവേലി പുത്തന്‍പറമ്പില്‍ വീട്ടില്‍ ബിനു (52) വാണ് പൊലിസ് പിടിയിലായത്. ബാങ്ക് കവര്‍ച്ച നടത്തി മൂന്ന് കിലോഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബിനു താമസിച്ചിരുന്ന വാടക വീട്ടില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം കണ്ടെത്തിയത്. ലഹരിവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. മത്സ്യവ്യാപാരത്തിന്റെ മറവിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ കച്ചവടം നടത്തിവന്നിരുന്നത്. ആലപ്പുഴ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ബിനുകുമാര്‍, ചെങ്ങന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ എന്നിവരാണ് പരിശോധനയ്ക്കും നിയമ നടപടികള്‍ക്കും നേതൃത്വം നല്‍കിയത്.