അന്തര്‍ സംസ്ഥാന കള്ളനോട്ട് കേസിലെ പ്രതിയായ തിരുനെല്‍വേലി സ്വദേശി സഞ്ജയ് വര്‍മ്മയെ തമ്പാനൂര്‍ പോലീസ് പിടികൂടി. ഹോമിയോ ഡോക്ടര്‍ എന്ന വ്യാജേന വിവിധ പേരുകളില്‍ ഇന്ത്യയിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയും കൂടാതെ യാത്രയ്ക്കായി ഓണ്‍ലൈന്‍ ടാക്‌സികളും മറ്റും വിളിച്ച് ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ച് അവര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കുകയാണ് പ്രതിയുടെ പതിവ് രീതി.
ഈ രീതിയില്‍ ഇയാള്‍ക്കെതിരെ തമ്പാനൂര്‍, കഴക്കൂട്ടം, എറണാകുളം, തലശേരി പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമ്പാനൂരിലെ ഒരു ഹോട്ടലില്‍ തങ്ങിയതിനുശേഷം കള്ളനോട്ട് നല്‍കി അവിടെനിന്ന് ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ച കേസിലാണ് സഞ്ജയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂര്‍ ഇക വി. എം ശ്രീകുമാര്‍, ടക വിനോദ്, അടക നാസര്‍, ഇജഛ വിഷ്ണു, ഇജഛ സാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സമാന കേസില്‍ ഇയാളെ 2022ല്‍ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അന്തര്‍ സംസ്ഥാന കള്ളനോട്ട് കേസിലെ പ്രതി പിടിയില്‍
തമ്പാനൂരിലെ ഒരു ഹോട്ടലില്‍ തങ്ങിയതിനുശേഷം കള്ളനോട്ട് നല്‍കി അവിടെനിന്ന് ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ച കേസിലാണ് സഞ്ജയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
New Update