/kalakaumudi/media/media_files/IgSRb84HUw1CN3AEOPbl.jpg)
jagadeesh , siddique
തിരുവനന്തപുരം: യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണത്തിന് പിന്നാലെ നടൻ സിദ്ദിഖ് 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ്.ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ പ്രതികരണം.
സിദ്ദിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ജ​ഗദീഷ് നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണെന്നും വ്യക്തമാക്കി.അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്.പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും.ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി