പൈലിങ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

മെട്രോ നിർമ്മാണം ഏറ്റേടുത്ത് നടത്തുന്ന കമ്പനിയായ സികോൺസ് കമ്പനിയിലെ സൂപ്പർ വൈസറാണ് പിടിയിലായ അരുൺ തോമസ്. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിയാതെ സൈറ്റിൽ നിന്നും നേരത്തെ പോയ വിവരം കമ്പനിയെ അറിയിച്ചത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

author-image
Shyam Kopparambil
New Update
po

തൃക്കാക്കര: പൈലിങ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി കരിംചോലതുണ്ടിയിൽ വീട്ടിൽ അരുൺ തോമസിനെയാണ് (30)  ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കാക്കനാട് ഇൻഫോപാർക്ക് പടിഞ്ഞാറേ കവാടത്തിന് സമീപം പൈലിങ്  പൈലിങ് ജീവനക്കാരനായ സജയനെ  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഇൻഫോപാർക്ക് പോലീസ് പിടിയിലാവുന്നത്.മെട്രോ നിർമ്മാണം ഏറ്റേടുത്ത് നടത്തുന്ന കമ്പനിയായ സികോൺസ് കമ്പനിയിലെ സൂപ്പർ വൈസറാണ് പിടിയിലായ അരുൺ തോമസ്. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിയാതെ സൈറ്റിൽ നിന്നും നേരത്തെ പോയ വിവരം കമ്പനിയെ അറിയിച്ചത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

kakkanad kakkanad news Crime News Crime CRIMENEWS