പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. പെരുമ്പെട്ടി കോട്ടാങ്ങല്‍ പാടിമണ്‍ വട്ടകത്തറ രവീന്ദ്രന്‍ (65) നെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പത്തനംതിട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റേതാണ് വിധി.
2018 സെപ്റ്റംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടിലെ മുറിയില്‍ കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ അമ്മയെയും അച്ഛനെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ബലാത്സംഗത്തിനിടെ കുതറിയോടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി അടിച്ചു തള്ളിതാഴെയിടുകയും കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു.
അന്നത്തെ പെരുമ്പെട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി അനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബലാത്സംഗത്തിനും പോക്‌സോ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജെയ്‌സണ്‍ മാത്യൂസ് റോഷന്‍ തോമസ് എന്നിവര്‍ ഹാജരായത്. എഎസ്‌ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പെരുമ്പെട്ടി കോട്ടാങ്ങല്‍ പാടിമണ്‍ വട്ടകത്തറ രവീന്ദ്രന്‍ (65) നെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
New Update