/kalakaumudi/media/media_files/2024/11/23/xEJDMgSGv9O2lgPuMVKy.jpg)
പത്തനംതിട്ട : ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ ബിജു വര്‍ഗീസ് (55) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുകൂടിയായ പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു (38)നാണ് മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റത്.കൂലിപ്പണിക്കാരായ ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞ രാത്രിയും രണ്ടും പേരും ചേര്‍ന്നിരുന്ന് മദ്യപിച്ചു. ഇതിനിടയില്‍ ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിന്റെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് വായയയും മുഖവുമുള്‍പ്പെടെ അരക്ക് മുകളില്‍ പൂര്‍ണമായും കണ്ണ് കാണാന്‍ കഴിയാത്ത നിലയിലും പൊള്ളലേറ്റ വര്‍ഗീസ് മാത്യു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് .പോലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വീട്ടില്‍ നിന്ന് ഒരു കുപ്പി ആസിഡ് കണ്ടെത്തി. മുമ്പും ബിജുവിന്റെ ഭാഗത്ത് നിന്ന് ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വര്‍ഗീസിന്റെ അമ്മ ആലീസ് വര്‍ഗീസ് പോലീസിനോട് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.