ആക്ട് കേരള ലഹരിവിരുദ്ധ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ആക്ട് കേരള ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഏകദിന മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കാക്കനാട് എം.ആർ.എ ഹാളിൽ നടന്ന പരിപാടി  കലാഭവൻ ജിന്റോ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ സൗപർണ്ണിക അധ്യക്ഷത വഹിച്ചു.

author-image
Shyam
New Update
s

തൃക്കാക്കര: ആക്ട് കേരള ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഏകദിന മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കാക്കനാട് എം.ആർ.എ ഹാളിൽ നടന്ന പരിപാടി  കലാഭവൻ ജിന്റോ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ സൗപർണ്ണിക അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം സ്വാഗതവും ചീഫ് കോർഡിനേറ്റർ ജലീൽ താനത്ത് നന്ദിയും പറഞ്ഞു. എം. എസ്. അനിൽകുമാർ, ജോൺ പോൾ എം.ജെ, കെ.പി. ശ്രീരഞ്ജ്, ആർ. ഉണ്ണികൃഷ്ണൻ, തോമസ് സാജൻ എന്നിവർ സംസാരിച്ചു. അഡ്വ. ലിറ്റോ പാലത്തിങ്കൽ, ഷാജു കുളത്തുവയൽ, സുനിൽ, സത്കലാ വിജയൻ, മജീഷ്യൻ വിനയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

kochi