കോട്ടയം : ഗാന്ധി നഗർ സ്കൂൾ ഓഫ് നഴ്‌സിംഗ് കോളേജിലെ 5 വിദ്യാർത്ഥികൾക്കെതിരെ നടപടി. ക്രൂരമായി റാഗിങ് നടത്തിയ ഇവർക്കെതിരെ ആന്റി റാഗിങ് നിയമ പ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. 5 വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവല്‍ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോമ്പസ് കൊണ്ട് മുറിവേൽപ്പിച്ചും ഏകദേശം മൂന്ന് മാസത്തോളം പീഡിപ്പിച്ചു എന്നാണ് പരാതി. നിലവിൽ മൂന്നാം വർഷ വിദ്യാർത്ഥികൾ അറസ്റ്റിലാണ്