/kalakaumudi/media/media_files/GXGvxZmuM3OZjjVPLbmX.jpg)
മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവയ്ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമെങ്കില്‍ നടപടി ഉണ്ടാവണം. പി വി അന്‍വറിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിച്ചതിലൂടെ സിപിഐയുടെ പ്രസക്തി ഇടതുപക്ഷത്ത് നഷ്ടമായി. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് മാധ്യമങ്ങള്‍ എന്ന് മുഖ്യമന്ത്രി പറയുന്നു. കേരളത്തെ അവഹേളിക്കുന്നത് മുഖ്യമന്ത്രിയും സംഘവുമാണ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയത് പ്രത്യേക അജണ്ടയോടെയുള്ള നുണപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഓണത്തിന്റെ ദിവസങ്ങളിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഒറ്റ ദിവസം കൊണ്ട് വാര്‍ത്ത ലോകമാകെ സഞ്ചരിച്ചു. തെറ്റായ വാര്‍ത്ത സാധാരണ മനുഷ്യരുടെ മനസിലേക്ക് കടന്നു കയറി. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. തെറ്റായ വാര്‍ത്ത നല്‍കി കേന്ദ്രസഹായം തടയുക എന്നതായിരുന്നു പ്രധാന അജണ്ട. സത്യം പറയുമ്പോള്‍ അസത്യം മുടന്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.